കണ്ണൂര്‍: ലാന്‍സെറ്റ് ഓങ്കോളജി മെഡിക്കല്‍ ജേണലില്‍ ഈ മാസം പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ രോഗികളുള്ള സംസ്ഥാനം കേരളമാണെന്ന് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ (എംസിസി) ഡയറക്ടര്‍ ഡോ.ബി. സതീഷ് പറഞ്ഞു. കണ്ണൂരിനെ സമ്പൂര്‍ണ ക്യാന്‍സര്‍ പ്രതിരോധ ജില്ലയാക്കി മാറ്റുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ സംയുക്ത പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാന്‍സറിന് മികച്ച ചികിത്സയുള്ള വിദേശരാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ക്യാന്‍സര്‍ മൂലമുള്ള മരണനിരക്ക് വളരെ കൂടുതലുമാണ്. സമൂഹത്തിലെ ഭീതിയകറ്റിയാല് നേരത്തെതന്നെ ക്യാന്‍സര്‍ കണ്ടുപിടിക്കാനുള്ള സംവിധാനത്തിലേക്ക് വരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: