വിലക്ക് ഒരു മത്സരത്തില്‍ മാത്രം യുണൈറ്റഡിനെതിരെ റൊണാള്‍ഡോയ്ക്ക് കളിക്കാം

Friday 28 September 2018 1:29 am IST

ടൂറിന്‍: ചാമ്പ്യന്‍സ് ലീഗില്‍ വലന്‍സിയക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വിലക്ക് ഒരു മത്സരത്തിലൊതുക്കാന്‍ യുവേഫ തീരുമാനിച്ചു.

റൊണാള്‍ഡോയ്ക്ക് കൂടുതല്‍ ശിക്ഷ നല്‍കേണ്ടെന്ന് യുവേഫ തീരുമാനിച്ചതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് കളിക്കാനാകും.വലന്‍സിയക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോയെ റഫറി ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കിയത് വിവിദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവേഫ ഇക്കാര്യത്തില്‍ ഇടപെട്ടത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.