സോള്‍: കൊറിയ ഓപ്പണില്‍ ഇന്ത്യയുടെ ഏക മെഡല്‍ പ്രതീക്ഷയായ സൈന നെഹ്വാള് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മുന്‍ ലോക ഒന്നാം നമ്പറായ സൈന പ്രീ ക്വാര്‍ട്ടറില്‍ കൊറിയയുടെ കിം ഗാ യൂനിനെ നേരിട്ടുളള ഗെയിമുകള്‍ക്ക്് പരാജയപ്പെടുത്തി.
മുപ്പത്തിയാറ് മിനിറ്റ് നീണ്ട് പോരാട്ടത്തില്‍ 21-18, 21-18 എന്ന സ്കോറിനാണ് സൈന ജയിച്ചുകയറിയത്. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ തന്നെ 6-1 ന് മുന്നിലെത്തിയ സൈന ലീഡ് നിലനിര്‍ത്തി അനായാസം വിജയം നേടി.
രണ്ടാം സെറ്റിന്റെ തുടക്കത്തിലും സൈന മുന്നിലായിരുന്നു. പക്ഷെ ശക്തമായി പൊരുതിയ കിം ഒരു ഘട്ടത്തില്‍ സൈനക്കൊപ്പം (13-13) എത്തി. അവസാന നിമിഷങ്ങളില്‍ കരുത്തുകാട്ടിയ സൈന 21-18 ന് ഗെയിം കരസ്ഥമാക്കി.
ഇന്ത്യന്‍ താരങ്ങളായ സീമര്‍ വര്‍മയും വൈഷ്ണവി റെഡ്ഡിയും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: