തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് എ.പത്മകുമാര്‍ അറിയിച്ചു. വിധി നടപ്പാക്കുന്നത് സംബന്ധിച്ച് തന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും പത്മകുമാര്‍ അറിയിച്ചു. വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു. വിധി നടപ്പാക്കേണ്ടത് ദേവസ്വംബോര്ഡാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി സുപ്രധാനമെന്ന് മന്ത്രി ജി. സുധാകരന് വ്യക്തമാക്കി. വിധിയെ സ്വാഗതം ചെയ്യുന്നു. ഭാരത സമൂഹത്തോടും സ്ത്രീ സമൂഹത്തോടും കാണിച്ച നീതിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.
വിധി അംഗീകരിക്കുന്നുവെന്നെങ്കിലും കേസിന്റെ വിചാരണയ്ക്കിടയില്‍ വന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായാണ് സുപ്രീം കോടതി വിധിയെന്ന് പന്തളം രാജകുടുംബം പ്രതിനിധി ശശികുമാര്‍ വര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: