ശബരിമല യുവതി പ്രവേശം കോടതി ഇടപെടരുതാത്തത്: വനിതാ ജഡ്ജ്

Friday 28 September 2018 12:02 pm IST

ന്യൂദല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച കോടതിവിധിയില്‍ അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ വനിതാ അംഗം രേഖപ്പെടുത്തിയ വിയോജനക്കുറിപ്പ് ചരിത്രപരം. ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയുടെ വിയോജനക്കുറിപ്പില്‍ നിന്ന്:  

- മതേതര ഭരണ വ്യവസ്ഥയില്‍ ഒരു മതാനുശീലനം യുക്തിഭദ്രമോ ബുദ്ധിപൂര്‍വമോ എന്ന് കോടതിക്ക് നിശ്ചയിക്കാനാവില്ല. 

- ഇന്ത്യയിലെ വ്യത്യസ്ത മത വിഭാഗങ്ങളുടെ ബഹു സാംസ്‌കാരിക സംവിധാനത്തില്‍, കോടതി മത അനുശീലനവും വിശ്വാസവും മാനിക്കണം. - മതാനുഷ്ഠാന കാര്യങ്ങള്‍ വിവേചനം ഉണ്ടെന്നു കണ്ടാലും കോടതി അതില്‍ ഇടപെടരുത്. 

- സ്ത്രീയുടെയും പുരുഷന്റെയും പൗരാവകാശങ്ങള്‍ സമാനമാക്കുന്നതില്‍ കോടതിക്ക് ഉത്തരവാദിത്തമുണ്ട്. 

- പക്ഷേ, സതിപോലെ, കുറ്റകരമായ അനാചാരങ്ങളുടെ കാര്യത്തിലേ ഇടപെടേണ്ടതുള്ളു.

- തുല്യതാവകാശം അയ്യപ്പസ്വാമിയെ ആരാധിക്കുന്നവരുടെ അവകാശങ്ങള്‍ക്ക് വിരുദ്ധമാകരുത്. 

- ഈ വിഷയം ശബരിമലയുടെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല. മറ്റ് ആരാധനാലയങ്ങള്‍ക്കും ബാധകമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.