12 വര്‍ഷം, ശബരിമല പ്രവേശനത്തില്‍ നിര്‍ണായക വിധി

Friday 28 September 2018 2:52 pm IST

ശബരിമലയില്‍ യുവത പ്രവേശന നിയന്ത്രണം നീക്കാന്‍ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത് 2006 ജൂലൈ 28 ന്. ഹര്‍ജിക്കാരന്‍ അസോസിയേഷന്‍ സെക്രട്ടറി ഭക്തി പശ്രീജ സേത്തി.

2006 ഓഗസ്റ്റ് 18 : ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വൈ.കെ. സബര്‍വാള്‍, ജസ്റ്റിസ് എസ്.എച്ച്. കപാഡിയ, ജസ്റ്റിസ് സി.കെ. ഠക്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ കെ.കെ. വേണുഗോപാലിന്റെ, ഹര്‍ജി സ്വീകരിക്കരുതെന്ന ആവശ്യം തള്ളി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു.

2007 ജൂലൈ 11 : ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ രണ്ട് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുന്നു. ജസ്റ്റിസ് മാരായ എസ്.ബി. സിന്‍ഹ, എച്ച്.എസ്. ബേദി എന്നിവര്‍ പരിഗണിച്ചു. കേസില്‍ കക്ഷി ചേരാന്‍ എന്‍എസ്എസിനെ അനുവദിച്ചു.

2007 നവംബര്‍ 13 : വി.എസ്. അച്യുതാനന്ദന്‍ ഭരണത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഹര്‍ജിയിലെ ആവശ്യം അനുവദിക്കണമെന്നായിരുന്നു നിലപാട്. 

2008 മാര്‍ച്ച് മൂന്ന് : ബെഞ്ചില്‍ മാറ്റം. ഹര്‍ജി മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തുടര്‍ന്ന് ഹര്‍ജി മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക്.

2016 ജനുവരി 11: എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ശബരിമല സ്ത്രീ പ്രവേശന കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വീണ്ടും വരുന്നു. ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് പി.സി. ഘോഷ്, ജസ്റ്റിസ് എന്‍.വി. രമണ എന്നിവരുടെ മൂന്ന് അംഗ ബഞ്ച് പരിഗണിച്ചു. 

2016 ഫെബ്രുവരി അഞ്ച് : സംസ്ഥാന സര്‍ക്കാര്‍ (ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍) സുപ്രീം കോടതിയില്‍ പുതിയ സത്യവാങ് മൂലം നല്‍കി. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കണം എന്നും, സ്ത്രീ പ്രവേശന നിയന്ത്രണം തുടരണമെന്നും ആവശ്യം.

2016 ഫെബ്രുവരി 12 : ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ശബരിമല കേസ് പരിഗണിച്ചു. 

2016 ഏപ്രില്‍ 11 : ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് പി.സി. ഘോഷ്, ജസ്റ്റിസ് എന്‍.വി. രമണ എന്നിവര്‍ക്കു പകരംജസ്റ്റിസ് ഗോപാല്‍ ഗൗഡ ജസ്റ്റിസ് കുര്യന്‍ ജോസഫ് ജസ്റ്റിസ് എന്നിവര്‍ വന്നു. വാദം തുടങ്ങി.

2016 ജൂലൈ 11: ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് ഗോപാല്‍ ഗൗഡയും ജസ്റ്റിസ് കുര്യന്‍ ജോസഫും മാറി. ജസ്റ്റിസ് സി. നാഗപ്പന്‍, ജസ്റ്റിസ് ആര്‍. ഭാനുമതി എന്നിവര്‍ വന്നു.

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നു. ജസ്റ്റിസ് ദീപക് മിശ്ര, സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്, മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയോട് ചോദിച്ചു. സ്ത്രീ പ്രവേശന നിയന്ത്രണം തുടരണം എന്ന് വ്യക്തമാക്കി 2016 ഫെബ്രുവരി അഞ്ചിന് നല്‍കിയ സത്യവാങ് മൂലമാണ് നിലപാടെന്ന് അറിയിച്ചു.

2016 നവംബര്‍ ഏഴ് : ജസ്റ്റിസ് മാരായ ദീപക് മിശ്ര, സി. നാഗപ്പന്‍, ആര്‍. ഭാനുമതി എന്നിവര്‍ അടങ്ങിയ ബെഞ്ച് ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കുന്നു. 

2017 ഫെബ്രുവരി 20 : ബെഞ്ചില്‍ പിന്നെയും മാറ്റം. ജസ്റ്റിസ് സി. നാഗപ്പന് പകരം ജസ്റ്റിസ് അശോക് ഭൂഷണ്‍. 

2017 ഒക്ടോബര്‍ 13 : ഹര്‍ജി ഭരണഘടന ബെഞ്ചിന് വിട്ടു. പരിഗണിക്കേണ്ട വിഷയങ്ങള്‍ക്കും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രൂപം നല്‍കി

2018 ജൂലൈ 17 : ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍, എ.എന്‍.ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങിയ ഭരണഘടന ബെഞ്ചില്‍ വാദം തുടങ്ങി.

2018 ജൂലൈ 18, 19, 24, 25, 26, 31, ആഗസ്ത് ഒന്ന് തീയതികളില്‍ വാദം തുടര്‍ന്നു.

2018 സെപ്റ്റംബര്‍ 28 : വിധി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.