വെല്ലിംഗ്ടണ്‍: ലാന്‍ഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം പതിച്ചത് കായലില്‍. ന്യൂസിലന്‍ഡിലെ പസഫിക് ദ്വീപിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ മൈക്രോനേഷ്യയിലെ വെനോ വിമാനത്താവളത്തിലേക്ക് വരികയായിരുന്ന എയര്‍ ന്യൂഗിനിയുടെ ബോയിംഗ് 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
35 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ പ്രദേശവാസികള്‍ ബോട്ടുമായെത്തി എല്ലാവരെയും രക്ഷപ്പെടുത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം അപകടകാരണമെന്താണെന്നു വ്യക്തമല്ല. എന്നാല്‍ കാലാവസ്ഥ മോശമായിരുന്നുവെന്നും കനത്ത മഴയായായതിനാല് മുന്നിലെ കാഴ്ച മങ്ങിയിരുന്നുവെന്നും വിവരമുണ്ട്.
അപകടമുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിമാന കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: