സ്വിസ്റ്റ്സര്‍ലന്‍ഡ്: 2024 ലെ യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ജര്‍മനി ആതിഥേയത്വം വഹിക്കും. വോട്ടെടുപ്പില്‍ തുര്‍ക്കിയെ പിന്തള്ളിയാണ് ജര്‍മനി വേദി സ്വന്തമാക്കിയത്.
യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നടന്ന വോട്ടെടുപ്പില്‍ ജര്‍മനിക്ക് 12 വോട്ട് ലഭിച്ചു. തുര്‍ക്കിക്ക് നാല്് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഒരാള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യൂറോ 2024 ന് ആതിഥേയത്വം വഹിക്കുന്നതിനുളള എല്ലാ സൗകര്യങ്ങളും ഇപ്പോള്‍ തന്നെ ജര്‍മ്മനിയിലുണ്ടെന്ന് യുവേഫ വിലയിരുത്തി.
യൂറോ 2024ന്റെ വിജയകരമായ നടത്തിപ്പിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് റീന്‍ഹാര്‍ഡ് പറഞ്ഞു. രണ്ട് ജര്‍മനികളും ഒന്നായശേഷം ഇതാദ്യമായാണ് ജര്‍മനി യൂറോയ്
ക്ക് ആതിഥേയത്വം വഹിക്കുന്നത്. 1988 ല്‍ പശ്ചിമ ജര്‍മനി യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: