സിഡ്നി: ഓസ്ട്രേലിയന്‍ താരം ഡാര്‍സി ഷോട്ട് ചരിത്രം കുറിച്ചു. ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന നാലാമത്തെ ഓസ്ട്രേലിയന്‍ താരമായി ഡാര്‍സി . ക്യൂന്‍സ് ലന്‍ഡിനെതിരായ മത്സരത്തില്‍ 257 റണ്‍സ് നേടിയാണ് ഡാര്‍സി റെക്കോഡിട്ടത്.
ഇടം കൈയ്യന്‍ ബാറ്റ്സ്മാനായ ഷോട്ട് 83 പന്തില്‍ ആദ്യ നൂറ് തികച്ചു. പിന്നീട് 45 പന്തിലാണ് ഇരട്ട സെഞ്ചുറിയിലെത്തിയത്്. 148 പന്തിലാണ് 257 റണ്‍സ് എടുത്തത്്. 23 സിക്സറുകള്‍ അടിച്ച ഷോട്ട് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളുടെ റെക്കോഡിനൊപ്പം എത്തി. ന്യൂസിലന്‍ഡിന്റെ കോളിന് മണ്‍റോയാണ് പ്രാദേശിക ഏകദിനത്തില്‍ 23 സിക്സര്‍ അടിച്ച ആദ്യ താരം.
ബെന്‍ ഡങ്ക്, ഫിലിപ്പ് ഹ്യൂഗ്സ്, ട്രാവിസ് ഹീഡ് എന്നിവരാണ് നേരത്തെ ഇരട്ട സെഞ്ചുറി നേടിയ ഓസ്ട്രേയിയന്‍ താരങ്ങള്‍.
2002 ല്‍ ഗ്ലാമോര്‍ഗനെതിരായ മത്സരത്തില്‍ സറെയുടെ അലിസ്റ്റര്‍ ബ്രൗണ്‍ കുറിച്ച 268 റണ്‍സാണ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. 2014 ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യന്‍ താരം രോഹിത് ശര്‍മ 264 റണ്‍സ് നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: