ന്യൂദല്‍ഹി: ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. ആറാമത് വനിത ട്വന്റി 20 ലോകകപ്പ് നവംബര്‍ ഒമ്പത് മുതല്‍ 24 വരെ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കും.
പത്ത് ടീമുകള്‍ പങ്കെടുക്കും. ഇന്ത്യ ഗ്രൂപ്പ്് ബിയിലാണ് മത്സരിക്കുക. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്, അയര്‍ലന്‍ഡ് എന്നിവയാണ് ഗ്രൂപ്പ്് ബിയിലെ മറ്റ് ടീമുകള്‍. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും.
ആദ്യ ലോകകപ്പില്‍ ഇംഗ്ലണ്ട് ചാമ്പ്യന്മാരായി. പിന്നീട് ഓസ്ട്രേലിയ തുടര്‍ച്ചയായ മൂന്ന് തവണ കിരീടം ചൂടി. 2016 ല്‍ വെസ്റ്റ് ഇന്‍ഡീസാണ് കിരീടം നേടിയത്.
ഇന്തന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), മിതാലി രാജ് , ജെമീമ റോഡ്രിഗ്സ്, വേദ കൃഷ്ണമൂര്‍ത്തി, ദീപ്തി ശര്‍മ, താനിയ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), പൂനം യാദവ്, രാധാ യാദവ്, അനുജ പാട്ടീല്‍, എക്ത ബിഷ്ത്ത്, ഡി. ഹേമലത, മന്‍സി ജോഷി, പൂജ വസ്ത്രാര്‍ക്കര്‍, അരുദ്ധതി റെഡ്ഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: