തിരുവനന്തപുരം: ബ്രൂവറിക്കായി കിന്‍ഫ്രയില്‍ ഭൂമി അനുവദിച്ചിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജന്. കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമി നല്‍കിയെന്ന സര്‍ക്കാര്‍ ഉത്തരവ് തെറ്റെന്നും ജയരാജന് പറഞ്ഞു. പവര്‍ ഇന്‍ഫ്രാടെകിന് കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമി നല്‍കിയിട്ടില്ല. അതുകൊണ്ടാണ് ഉത്തരവ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതെന്നും ജയരാജന് പറഞ്ഞു.
ബ്രൂവറിക്കായി കിന്‍ഫ്ര പാര്‍ക്കില്‍ പത്തേക്കര്‍ അനുവദിച്ചു എന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് വരികയായിരുന്നു. കാര്യങ്ങള്‍ അറിയാതെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങള്‍ ഉന്നയിച്ചത്. കിന്‍ഫ്രയുടെ കൈവശം ഭൂമിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ട് എന്ന് പറഞ്ഞു. ഇതല്ലാതെ ആര്‍ക്കും ഭൂമി അനുവദിച്ചിട്ടില്ല – ജയരാജന് പറഞ്ഞു.
വ്യവസായം തുടങ്ങാന്‍ സ്ഥലം ആവശ്യമുണ്ടെങ്കില്‍ കിന്‍ഫ്രയോട് ചോദിക്കും. സ്ഥലമുണ്ടെങ്കില്‍ ഉണ്ടെന്ന് പറയും. അതാണ് സംഭവിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന സ്ഥാപനമാണ് കിന്‍ഫ്ര. കിന്‍ഫ്രയുടെ കൈയില്‍ സ്ഥലം ഉണ്ടെങ്കില്‍ കൊടുക്കുമെന്നും ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: