മുംബൈ: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ജപ്പാന്റെ 5000 കോടി രൂപ വായ്പാ സഹായം. മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് 5,591 കോടിയുടെയും കൊല്‍ക്കത്ത മെട്രോ പദ്ധതിക്ക് 1619 കോടിയുടെയും സഹായവും ലഭ്യമാക്കാന്‍ കരാറായി. ജപ്പാന് ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന് ഏജന്‍സിയുമായാണ് കരാര്‍.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയും ഇന്ത്യയിലെ അതിവേഗ റെയില്‍ പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാകുകയും ചെയ്യാന്‍ സഹായിക്കുന്നതാണ് കരാര്‍.
അഹമ്മദാബാദ്-മുംബൈ: മാഹ്സര് (മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍) ജപ്പാന്റെ ഷിങ്കാന്‍സെന്‍ സാങ്കേതിക വിദ്യയിലുള്ള ബുള്ളറ്റ് ട്രെയിന്‍ സംവിധാനമാണ്. ഇത് അതിവേഗ യാത്രയ്ക്കാണുപയോഗിക്കുക. മേഖലയുടെ സാമ്പത്തിക കുതിപ്പിന് സഹായകമാകും.
കൊല്‍ക്കത്ത മെട്രോ: ഹൗറ മൈദാനും സാള്‍ട്ട് ലേക് അഞ്ചാം സെക്ടറുംതമ്മില് ബന്ധിപ്പിക്കുന്ന മെട്രോ റെയില്‍ പദ്ധതിക്ക് 1600 കോടി രൂപയുടെ സഹായമാണ് ലഭിക്കുക. വെള്ളത്തിനടിയിലൂടെ ഉള്‍പ്പെടെ യാത്രയൊരുക്കുന്ന സംവിധാനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: