കാത്തിരിപ്പിന് വിരാമം ;കായംകുളം കൊച്ചുണ്ണി ഒക്‌ടോബര്‍ 11ന്

Sunday 30 September 2018 3:50 am IST

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി ഒക്‌ടോബര്‍ 11 ന് തീയറ്ററുകളിലെത്തുന്നു. വേറിട്ട പ്രമേയങ്ങള്‍ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഈ ചിത്രത്തിന് 45 കോടിയാണ് മുതല്‍ മുടക്ക്.

പതിനായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിച്ച് 161 ദിവസംകൊണ്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. കൊച്ചുണ്ണിയായി നിവിന്‍പോളിയും ഒപ്പം ഇത്തിക്കരപക്കിയുടെ വേഷത്തില്‍ അതിഥിതാരമായി മോഹന്‍ലാലുമുണ്ട്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ബോബിസഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങുന്നു. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാന്‍ ആണ് കൊച്ചുണ്ണിയുടെ ക്യാമറ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.