ഇനിയും ക്യാപ്റ്റനാകാന്‍ തയാര്‍: രോഹിത് ശര്‍മ

Sunday 30 September 2018 2:47 am IST

ദുബായ്: അവസരം കിട്ടിയാല്‍ എപ്പോള്‍ വേണമെങ്കിലും ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ തയാറെന്ന് രോഹിത് ശര്‍മ. രോഹിത് ക്യാപറ്റനായ ഇന്ത്യന്‍ ടീം ഏഷ്യാകപ്പ് വിജയച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നായക സ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യമില്ലേ എന്ന്  മാധ്യമങ്ങള്‍ ചോദിച്ചു. ഇതിന് മറുപടിയായാണ് എപ്പോള്‍ വേണമെങ്കിലും നായകനാകാന്‍ തയാറാണെന്ന് രോഹിത് പറഞ്ഞത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വിശ്രമിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് രോഹിത് പകരക്കാരനായി നായകസ്ഥാനം ഏറ്റെടുത്തത്. 

ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചു. കലാശപോരാട്ടത്തിന്റെ അവസാന ഓവറുകളില്‍ അദ്ദേഹം കൊണ്ടുവന്ന ബൗളിങ് മാറ്റങ്ങള്‍ ഏറെ മികച്ചതായിരുന്നു എന്നും രവിശാസ്ത്രി പറഞ്ഞു.

ഈ വര്‍ഷം തുടക്കത്തില്‍ ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ടൂര്‍ണമെന്റിലും നായകസ്ഥാനത്ത് നിന്ന് രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചിരുന്നു. അതേസമയം, തന്റെ  ക്യാപ്റ്റന്‍സി മികവിന് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ധോണിയോടാണെന്ന് രോഹിത് പറഞ്ഞു. ഏതുഘട്ടത്തിലും പതറാതെ നിന്ന് ടീമിനെ നയിക്കുന്ന അദ്ദേഹത്തെയാണ് താന്‍ മാതൃകയാക്കുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.