അഹമ്മദാബാദ്: പ്രളയസമയത്ത് കേരളത്തില്‍ സേവന രംഗത്ത് മുന്‍ നിരയില്‍ നിന്ന സേവാഭാരതിക്ക് ഗുജറാത്തില്‍ ആദരവ്. അഹമ്മദബാദിലെ പ്രമുഖ സന്നദ്ധസംഘടനയായ ഹരിദ്വാര്‍ മിത്രമണ്ഡല്‍ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനമാണ് സേവാഭാരതിയെ ആദരിച്ചത്. അഹമ്മദബാദ് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സേവാഭാരതി കേരളസംസ്ഥാന സെക്രട്ടറി ഡി. വിജയനെ ഹരിദ്വാര്‍ മിത്രമണ്ഡലി ചെയര്മാന് പ്രവീണ്‍ ഭായി ഉപാധ്യായ ഐപിഎസ്് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഭാരത് ഗൗരവ് പുരസ്ക്കാരവും സമ്മാനിച്ചു.
സീമ കല്യാണ്‍ യോജന ദേശീയ സംയോജകന്‍ എ ഗോപാലകൃഷ്ണന് മുഖ്യാതിഥിയായിരുന്നു. സേവനത്തിന്റെ സമാനതകളില്ലാത്ത ദൃശ്യങ്ങളാണ് പ്രളയ സമയത്ത് കേരളം കണ്ടെതെന്ന് അദ്ദേഹം പറഞ്ഞു. സഹജീവികളെ രക്ഷിക്കാന്‍ ജീവന് പോലും പണയം വെച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ നിരവധിയാണ്. ജനങ്ങള്‍ കാട്ടിയ ഐക്യവും ഒരുമയും ഭാവിയെക്കുറിച്ച ശുഭപ്രതീക്ഷയാണ് നല്കുന്നത്്, എ ഗോപാലകൃഷ്ണന് പറഞ്ഞു
പ്രമുഖ ഹിന്ദി നടന് ഗ്യാന്‍ശ്യാം നായിക്, പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് മഖന്‍ ഭായി പട്ടേല്‍, ബ്രഹ്മ കുമാരിസ് അഹമ്മദാബാദ് മേധാവി നന്ദിനി ബെന്‍, ഹരിദ്വാര്‍ മിത്രമണ്ഡല്‍ അധ്യക്ഷന്‍ ഹരിഭായി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരളത്തിലുണ്ടായ ദുരന്തവും തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനങ്ങളും വിശദമാക്കുന്ന ചിത്രവും പ്രദര്‍ശിപ്പിച്ചു. കേരളത്തിലേക്ക് ദുരിതാശ്വാസം എത്തിക്കാന്‍ നേതൃത്വം നല്കിയ ഗുജറാത്തിലെ വിവിധ സംഘടനാ നേതാക്കളേയും ചടങ്ങില്‍ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: