കൊല്ലം: സെമസ്റ്റര്‍ സമ്പ്രദായം പരിഷ്കരിച്ച് 1, 3, 5 പരീക്ഷകള്‍ കോളേജ് തലത്തിലും 2, 4, 6 സര്‍വകലാശാലാ തലത്തിലും നടത്തുന്ന രീതികള്‍ പ്രതിഷേധാര്‍ഹമാണെന്ന് എബിവിപി സംസ്ഥാനസമിതിയോഗം. ഇത് വിദ്യാര്‍ഥികളുടെ ഭാവി തുലയ്ക്കുന്നതാണെന്നും തീരുമാനം തുഗ്ലക്ക് പരിഷ്കാരത്തിന് തുല്യമാണെന്നും എബിവിപി ക്ഷേത്രീയ സംഘടനാസെക്രട്ടറി ആനന്ദ് രഘുനാഥ് പറഞ്ഞു.
കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്കൂളില്‍ നടന്ന സംസ്ഥാനസമിതിയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പ്രിന്റു മഹാദേവ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ശ്യാംരാജ്, സംഘടനാസെക്രട്ടറി വരുണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: