അഹമ്മദാബാദ്: അഹമ്മദബാദിലെ പ്രമുഖ സന്നദ്ധസംഘനയായ ഹരിദ്വാര്‍ മിത്രമണ്ഡല്‍ ഏര്‍പ്പെടുത്തിയ ദേശീയ മാധ്യമ പുരസ്ക്കാരത്തിന് ജന്മഭുമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. സാംസ്ക്കാരിക മാധ്യമ പ്രവര്‍ത്തനത്തിനു നല്കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്ക്കാരം.
സമാചാര്‍ ചീഫ് എഡിറ്റര്‍ ഭാസ്ക്കരന്‍, പഞ്ചാല്‍ ജഗത് സീനിയര്‍ റിപ്പോര്‍ട്ടര്‍ നാരായണ്‍ ഭായി, സ്മൈല്‍ പ്ളസ് ചീഫ് എഡിറ്റര്‍ വെങ്ങാനൂര്‍ ബാലകൃഷ്ണന് എന്നിവരും മാധ്യമ പുരസ്ക്കാരത്തിന് അര്‍ഹരായി.
കര്‍മ്മ ശ്രേഷ്ഠ പുരസ്ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ കേരളത്തില്‍ നിന്ന് ഊരൂട്ടമ്പലം ബാലകൃഷ്നനും ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: