തൃശൂര്‍: കേസരി മുന്‍ മുഖ്യപത്രാധിപരും തപസ്യ, ബാലഗോകുലം സ്ഥാപകനുമായ എം.എ. കൃഷ്ണന്റെ നവതിയോടനുബന്ധിച്ച് തൃശൂരില്‍ ഒക്ടോബര്‍ 27നും28നും സാഹിത്യോത്സവം സംഘടിപ്പിക്കും. 28ന് നടക്കുന്ന ആദരസഭയില്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു പങ്കെടുക്കും. സാഹിത്യ സെമിനാര്‍, കവിയരങ്ങ്, യുവഎഴുത്തുകാരുടെ സംഗമം, ബാലസാഹിത്യോത്സവം, സംസ്കൃതോത്സവം എന്നിവയാണ് പരിപാടികള്‍. കേന്ദ്രമന്ത്രിമാര്‍, സാഹിത്യ-സാംസ്കാരിക നായകര്‍ എന്നിവര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും.
മാടമ്പ് കുഞ്ഞുകുട്ടന്(ചെയര്മാന്), ടി.എസ്. നീലാംബരന്‍ (ജനറല്‍ കണ്‍വീനര്‍), സി.സി.സുരേഷ് (സംയോജക്), മുരളി കോളങ്ങാട്ട്(ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി നൂറ്റൊന്നംഗ സ്വാഗതസംഘം രൂപീകരിച്ചു.
സാഹിത്യ അക്കാദമി ഹാളില്‍ നടന്ന യോഗത്തില്‍ തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്, സഹസംഘടനാ സെക്രട്ടറി സി.സി. സുരേഷ്, ആര്‍എസ്എസ് വിഭാഗ് കാര്യകാരിയംഗം കെ.സുരേഷ്കുമാര്‍, ടി.എസ്.നീലാംബരന്‍, കെ.ഉണ്ണികൃഷ്ണന്, ഇ.കെ. കേശവന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: