പാക് താവളങ്ങളില്‍ ഇന്ത്യയുടെ തിരിച്ചടി

Sunday 30 September 2018 5:00 am IST
ബിഎസ്എഫ് സൈനികനെ ദിവസങ്ങള്‍ക്കു മുന്‍പ് പാക് സൈന്യം കഴുത്തു പിളര്‍ന്ന് കൊലപ്പെടുത്തിയിരുന്നു. ഇതിന് സൈന്യം പ്രതികാരം ചെയ്‌തെന്നു തന്നെയാണ് രാജ്‌നാഥിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.'ചിലതൊക്കെ സംഭവിച്ചിട്ടുണ്ട്. അത് ഞാനിപ്പോള്‍ വെളിപ്പെടുത്തുന്നില്ല. എന്നെ വിശ്വസിക്കൂ, രണ്ടു മൂന്നു ദിവസം മുന്‍പ് ചില വലിയ കാര്യങ്ങളാണ് നടന്നത്. ഇനി എന്താണ് നടക്കുന്നതെന്നും നിങ്ങള്‍ക്ക് കാണാം. ഭഗത് സിങ്ങിന്റെ പ്രതിമ അനാഛാദനം ചെയ്ത് രാജ്‌നാഥ് പറഞ്ഞു.

മുസാഫര്‍നഗര്‍:  ധീരജവാന്റെ  കഴുത്തറുത്ത പാക് പട്ടാളത്തിന്റെ പൈശാചികതയ്ക്ക് ഇന്ത്യയുടെ കനത്ത തിരിച്ചടി. പാക് സൈനിക താവളങ്ങളില്‍ ഇന്ത്യന്‍ സൈന്യം അതിശക്തമായി തിരിച്ചടിച്ചതായി കേന്ദ്ര ആഭ്യന്തര മന്തി രാജ്‌നാഥ് സിങ്ങും ബിഎസ്എഫ് അധികൃതരും വ്യക്തമാക്കി. എന്നാല്‍ മിന്നലാക്രമണത്തിന്റെ വിശദവിവരങ്ങളും അത് പാക്കിസ്ഥാനുണ്ടാക്കിയ നാശനഷ്ടങ്ങളും അവര്‍ വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ അത് പുറത്തുവിട്ടേക്കും.

ബിഎസ്എഫ് സൈനികനെ  ദിവസങ്ങള്‍ക്കു മുന്‍പ് പാക് സൈന്യം കഴുത്തു പിളര്‍ന്ന് കൊലപ്പെടുത്തിയിരുന്നു. ഇതിന് സൈന്യം പ്രതികാരം ചെയ്‌തെന്നു തന്നെയാണ്  രാജ്‌നാഥിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.'ചിലതൊക്കെ സംഭവിച്ചിട്ടുണ്ട്. അത് ഞാനിപ്പോള്‍ വെളിപ്പെടുത്തുന്നില്ല. എന്നെ വിശ്വസിക്കൂ, രണ്ടു മൂന്നു ദിവസം മുന്‍പ് ചില വലിയ കാര്യങ്ങളാണ് നടന്നത്. ഇനി  എന്താണ് നടക്കുന്നതെന്നും നിങ്ങള്‍ക്ക് കാണാം. ഭഗത് സിങ്ങിന്റെ പ്രതിമ അനാഛാദനം ചെയ്ത് രാജ്‌നാഥ്  പറഞ്ഞു.

കനത്ത തിരിച്ചടിയില്‍ പാക്കിസ്ഥാന് വലിയ നാശനഷ്ടം സംഭവിച്ചതായി ബിഎസ്എഫ് അധികൃതരും സൂചിപ്പിച്ചു.  'അയല്‍ക്കാരായതിനാല്‍ പാക്കിസ്ഥാന് നേരെ നമ്മള്‍ ആദ്യം വെടിവയ്ക്കരുതെന്നാണ് ഞാന്‍ സൈനികരോട് പറഞ്ഞത്. എന്നാല്‍ അതിര്‍ത്തിക്കപ്പുറത്തു നിന്ന് വെടിവെയ്പ്പ് തുടങ്ങിയാല്‍ ശക്തമായി തിരിച്ചടിക്കാനും അതില്‍ വെടിയുണ്ടകളുടെ എണ്ണം നോക്കേണ്ടെന്നുമാണ് ഞാന്‍ അവരോട് പറഞ്ഞത്. അദ്ദേഹം പറഞ്ഞു,

സപ്തംബര്‍ 18ന് അന്താരാഷ്ട്ര അതിര്‍ത്തിയിലെ രാംഗഡില്‍ വേലിക്കടുത്ത് പടര്‍ന്നുകയറിയ പുല്ല് വെട്ടിക്കളയാന്‍ പോയ നരേന്ദ്രര്‍ സിങ്ങെന്ന സൈനികനും  സഹപ്രവര്‍ത്തര്‍ക്കും നേരെ പാക് സൈന്യം ഒരു പ്രകോപനവുമില്ലാതെ നിറയൊഴിച്ചിരുന്നു. വെടിയേറ്റു വീണ സിങ്ങിനെ പാക് സൈന്യം തട്ടിക്കൊണ്ടു പോയി. അടുത്ത ദിവസം കഴുത്ത് പിളര്‍ന്ന്  നെഞ്ചത്ത് മൂന്ന് വെടിയുണ്ടയേറ്റ നിലയിലാണ് മൃതദേഹം  കണ്ടെടുത്തത്. ഇന്ത്യ ഇതില്‍ പാക്കിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് ചുട്ടമറുപടി നല്‍കാന്‍ കേന്ദ്രം സൈന്യത്തിന് അനുമതിയും നല്‍കിയിരുന്നു. 

ആദ്യത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സൈന്യം മിന്നലാക്രമണം നടത്തിയെന്ന സൂചന രാജ്നാഥ് നല്‍കിയത്.ധീരസൈനികന്റെ കൊലപാതകത്തിന് നാം ശക്തമായ തിരിച്ചടി നല്‍കിക്കഴിഞ്ഞു. സ്ഥാനമൊഴിയുന്ന ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ. ശര്‍മ പറഞ്ഞു.  നമ്മെ ആക്രമിച്ചാല്‍  അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള അവകാശം നമുക്കുണ്ട്. ഉചിതമായ മറുപടിയാണ് നാം നല്‍കിയത്. ഇത് അവര്‍ക്ക് വലിയ നാശനഷ്ടമുണ്ടാക്കിയിട്ടുമുണ്ട്. അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.