കൊച്ചി : ബിഷപ്പിനെതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തില്‍ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയത് കൊലക്കേസ് പ്രതിക്കൊപ്പമെന്ന് വെളിപ്പെടുത്തല്‍. തൊമ്മി വധക്കേസ് പ്രതി സജി മൂക്കന്നൂരാണ് വൈദികനൊപ്പം മഠത്തിലെത്തിയത്.
കര്‍ഷകനേതാവായ തോമസ് എന്ന തൊമ്മിയെ 2011ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു സജി. വൈദികര്‍ സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നതും വൈദികര്‍ക്കൊപ്പം മഠത്തില്‍ പ്രവേശിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഫാ.നിക്കോളാസ് തങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നു കന്യാസ്ത്രീകള്‍ ആരോപിച്ചിരുന്നു. മാനസിക സമ്മര്‍ദമുണ്ടാക്കാനായിരുന്നു ശ്രമം. സമരവും പരാതികളും സഭയ്ക്കെതിരാണെന്നും പറഞ്ഞ് കുറ്റബോധമുണ്ടാക്കാനും ഫാ.നിക്കോളാസ് ശ്രമിച്ചതായും കന്യാസ്ത്രീകള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: