തിരുവനന്തപുരം : വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 42-മത് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് കെ.വി. മോഹന്‍ കുമാറിന് വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് സമര്‍പ്പിക്കും.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് സമര്‍പ്പിക്കുന്നത്. വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് പ്രസിഡന്റ്് പ്രൊഫ. എം.കെ. സാനുവിന്റെ അധ്യക്ഷതയിലുള്ള ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
കെ.വി. മോഹന്‍ കുമാറിന്റെ ‘ഉഷ്ണരാശി’ എന്ന നോവലിനാണ് വയലാര്‍ അവാര്‍ഡ് ലഭിച്ചത്.സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ കെ.വി.മോഹന്‍കുമാര്‍ ഇപ്പോള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറാണ്. ആറു നോവലുകളും നാലു കഥാ സമാഹാരങ്ങളുമുള്‍പ്പെടെ പതിനഞ്ചോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: