പട്ടാമ്പി: ദീര്‍ഘ നാളത്തെ സേവനത്തിനു ശേഷം അധ്യാപക വൃത്തിയില്‍ നിന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പിശശികല വിരമിച്ചു. വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്കളില്‍ പ്രധാന അധ്യാപികയായിരുന്നു.
38 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് വിരമിച്ചത്. പിടിഎയും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് യാത്രയയപ്പ് നല്കി. 1983ലാണ് കെ.പി. ശശികല അധ്യാപക ജീവിതം ആരംഭിച്ചത് സംസ്ഥാന തല സോഷ്യല്‍ സ്റ്റഡിസ് റിസോഴ്സ് ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അധ്യാപകവൃത്തിയോടൊപ്പം പൊതുരംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: