ചോദ്യ പേപ്പര്‍ വിവാദം: വിശദീകരണവുമായി സ്‌കൂള്‍ മാനേജര്‍

Monday 1 October 2018 1:20 am IST

തൊടുപുഴ: ഹിന്ദുമതത്തെ അവഹേളിച്ച സംഭവത്തില്‍ വിശദീകരണവുമായി സ്‌കൂള്‍ മാനേജര്‍ രംഗത്തെത്തി. ഒരു മതത്തെയും മന:പൂര്‍വം അവഹേളിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങള്‍ ഒരിക്കലും ചെയ്യില്ലെന്നും തൊടുപുഴ ഡീ പോള്‍ പബ്ലിക് സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് അമ്പാട്ടുകുഴി ജന്മഭൂമിയോട് പറഞ്ഞു. എല്ലാ മതങ്ങളെയും ഒരുപോലെ കാണാനാണ് സ്‌കൂളില്‍ പഠിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എംജി യൂണിവേഴ്‌സിറ്റിയിലെ പാഠപുസ്തകത്തില്‍ ഉള്ളതാണ് ചോദ്യപ്പേപ്പറിലെ ഭാഗമെന്നും ഇത്തരം ഒരു ചോദ്യം വന്നത് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടന്ന പരീക്ഷയിലെ ആദ്യ ചോദ്യമാണ് വിവാദമായത്. ഹിന്ദുമതത്തിന്റെ വിശ്വാസപ്രകാരം എല്ലാവര്‍ക്കും മോക്ഷം ലഭിക്കില്ലെന്നും ഇത് കുമാരാനാശാന്‍ പോലും എതിര്‍ത്തതായും മറ്റ് മാര്‍ഗം സ്വീകരിച്ചു എന്നുമാണ് ചോദ്യത്തില്‍ പറയുന്നത്. ഇതിന് ഉത്തരം കൃത്യമായി എഴുതാനാകാതെ വന്നതോടെ വിദ്യാര്‍ഥികള്‍ ചോദ്യം രക്ഷിതാക്കളെ കാണിക്കുകയും ഒളിഞ്ഞ് കിടക്കുന്ന നിഗൂഢത കണ്ടെത്തുകയും ആയിരുന്നു. ഇത്തരം ഒരു ഭാഗം പാഠപുസ്തകത്തില്‍ ഇല്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.