മെഹ്ബൂബ്നഗര്‍ (തെലങ്കാനാ): തെലങ്കാനാ പോലീസ് മാവോയിസ്റ്റ്- നക്സലിസ്റ്റുകളുമായുള്ള ഏറ്റു മുട്ടലിലൂടെയാണ് പലപ്പോഴും ശ്രദ്ധയില്‍ വരുന്നത്. എന്നാല്‍, തെലങ്കാന പോലീസിന്റെ മറ്റൊരു മുഖം വ്യക്തമാക്കുന്ന ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടി.
മെഹ്ബൂബ് നഗര്‍ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മുജീബ്- ഉര്- റഹ്മാന് യൂണിഫോമിട്ട്, കൈക്കുഞ്ഞിനെ ലാളിക്കുന്ന ചിത്രം ട്വിറ്ററിലൂടെയാണ് പ്രചാരത്തിലായത്.
മെഹ്ബൂബ് നഗറിലെ ബോയ്സ് ജൂനിയര്‍ കോളെജില്‍ എസ്സിടിപിസിയുടെ പരീക്ഷാ വേളയില്‍ കൈക്കുഞ്ഞുമായി പരീക്ഷയ്ക്കു വന്ന അമ്മ പരീക്ഷാ ഹാളില്‍ പോയപ്പോള്‍ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു. കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന മുജീബിന്റെ ചിത്രം ജില്ലാ പോലലീസ് സൂപ്രണ്ട് രമാ രാജേശ്വരിയാണ് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: