ബിഷപ്പ് ഫ്രാങ്കോയെ ശേശുക്രിസ്തുവിനോട് ഉപമിച്ച് കാഞ്ഞിരപ്പള്ളി ബിഷപ്പ്

Monday 1 October 2018 1:39 pm IST
ഫ്രാങ്കോയെ സന്ദര്‍ശിച്ചത് പ്രാര്‍ത്ഥന സഹായത്തിനാണെന്ന് മാര്‍ മാത്യു അറക്കല്‍ പറഞ്ഞു. ഫ്രാങ്കോയെ യേശുക്രിസ്തുവിനോടും അദ്ദേഹം ഉപമിച്ചു. ശേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് തെറ്റു ചെയ്തിട്ടാണോ എന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ചോദിച്ചു.

കോട്ടയം: ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയുന്ന ഫ്രാങ്കോ മുളക്കലിനെ മെത്രാന്‍മാര്‍ ജയിലിലെത്തി സന്ദര്‍ശിച്ചു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട രൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരാണ് ബിഷപ്പിനെ പാല സബ് ജയിലിലെത്തി സന്ദര്‍ശിച്ചത്.

ഫ്രാങ്കോയെ സന്ദര്‍ശിച്ചത് പ്രാര്‍ത്ഥന സഹായത്തിനാണെന്ന് മാര്‍ മാത്യു അറക്കല്‍ പറഞ്ഞു. ഫ്രാങ്കോയെ യേശുക്രിസ്തുവിനോടും അദ്ദേഹം ഉപമിച്ചു. ശേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് തെറ്റു ചെയ്തിട്ടാണോ എന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ചോദിച്ചു. ബിഷപ്പ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടില്ല. പതിനായിരക്കണക്കിന് രക്തസാക്ഷികള്‍ ക്രൂശിലേറ്റപ്പെട്ടിട്ടുണ്ട്. അവരെല്ലാം തെറ്റുകാരാണോ എന്നും മാര്‍ അറക്കല്‍ ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.