തിരുവനന്തപുരം: ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. വനിതാ ശിശുവികസന വകുപ്പിലെ 258 ശിശു വികസന പദ്ധതി ഓഫീസര്‍മാരെയാണ് നോഡല്‍ ഓഫീസര്‍മാരായി നിയമിക്കുന്നത്. ഇത് സംബന്ധിച്ച് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും അനുമതി നല്കി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് ഉത്തരവിറക്കി.
2013 ലെ ജോലി സ്ഥലത്തെ ലൈംഗികാതിക്രമത്തിനെതിരെയുള്ള ആക്ട് സെക്ഷന്‍ 6(2) പ്രകാരമാണ് ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. 2013ലെ നിയമം അനുസരിച്ച് പത്തില്‍ താഴെ മാത്രം തൊഴിലാളികള്‍ ഉള്ളതിനാല്‍ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി രൂപീകരിക്കാത്തതോ അല്ലെങ്കില്‍ പരാതി തൊഴിലുടമയ്ക്ക് എതിരായിട്ടുള്ളതോ ആയ സാഹചര്യങ്ങളില്‍, പരാതികള്‍ സ്വീകരിക്കുന്നതിന് ലോക്കല്‍ കംപ്ലയന്‍സ് കമ്മിറ്റി രൂപീകരിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു.
ഇതനുസരിച്ച് എല്ലാ ജില്ലാ കളക്ടര്‍മാരേയും ജില്ലാ ഓഫീസര്‍മാരായി നിയമിച്ചിരുന്നു. ഈ നിയമ പ്രകാരമുള്ള പരാതി ലഭിക്കുന്ന മുറയ്ക്ക് ഏഴ് ദിവസത്തിനുള്ളില്‍ ലോക്കല്‍ കംപ്ലയന്‍സ് കമ്മിറ്റിക്ക് അയച്ചു കൊടുത്ത് നിയമ നടപടി ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: