കൊച്ചി: നാട്ടു നന്മ ജൈവകര്‍ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കാക്കനാട് നാട്ടുചന്തയുടെ ഒന്നാം വാര്‍ഷികം ജില്ലാ കളക്ടര്‍ കെ.മുഹമ്മദ്. വൈ.സഫീറുള്ള ഉദ്ഘാടനം ചെയ്തു. കര്‍ഷകകൂട്ടായ്മയുടെ വകയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കൂട്ടായ്മയുടെ പ്രസിഡന്റ്, സെക്രെട്ടറി, ഖജാന്‍ജി എന്നിവര്‍ ചേര്‍ന്ന് കലക്റ്റര്‍ക്ക് കൈമാറി.
പ്രളയത്തില്‍ കൃഷി മുഴുവന്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കുള്ള ഗ്രോബാഗ് വിതരണം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കുമാരി.എം.ടി.ഓമന നിര്‍വ്വഹിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തമായി സ്വരുകൂട്ടിയ ചെറിയ സമ്പാദ്യം പോലും നല്കി മാതൃക കാണിച്ച സരസ്വതീ വിദ്യാനികേതനിലെ അഞ്ചാംക്ലാസ്സ് വിദ്യാര്‍ഥിനി കുമാരി.പാര്‍വ്വതിയെ നാട്ടുനന്മയുടെ പേരില്‍ അഭിനന്ദിക്കുകയും, കൃഷി തുടങ്ങുവാന്‍ വേണ്ടി ഗ്രോബാഗുകള്‍ കളക്ടര്‍ മുഖാന്തിരം നല്സശ. ചടങ്ങില്‍ സെക്രട്ടറി ഹരിറാം സ്വാഗതവും ഖജാന്‍ജി നൗഫല്‍ മുബാറക് നന്ദിയും പറഞ്ഞു.
നാട്ടുനന്മയുടെ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോട്ടൂര്‍ അധ്യക്ഷിമ്യശ. സ്കൂളിന്റെ പ്രധാനാറവ്യമപിക സൗദാമിനി ടീച്ചര്‍, വിവിധ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: