ഒരു കോടി ഒപ്പ് ശേഖരിക്കും

Tuesday 2 October 2018 2:34 am IST

കോട്ടയം: ശബരിമലയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു കോടി ഒപ്പു ശേഖരിച്ച് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാന്‍ കോട്ടയത്തു രൂപീകരിച്ച ശബരി ധര്‍മ്മ സഭ യോഗം തീരുമാനിച്ചു. ഇരുപത്തെട്ടംഗ നേതൃമണ്ഡലം  രൂപീകരിച്ച് പതിന്നാലു ജില്ലകളിലും നാളെ മുതല്‍ ഒപ്പുശേഖരണം നടത്തും. താന്ത്രികവിധി പ്രകാരമുള്ള പരിഹാരങ്ങളും ദേവപ്രശ്‌നവും നടത്താതെ ശബരിമല നട തുറക്കരുതെന്ന് തന്ത്രിമാരോട് ആവശ്യപ്പെടും. ഇക്കാര്യം ഉന്നയിച്ചു 

തന്ത്രിമാരെ അടിയന്തരമായി കാണുവാനും യോഗത്തില്‍ ധാരണയായി. യോഗത്തില്‍ സിന്ധു മനോജ് പൈ, 

പ്രശാന്ത് ശ്രീനിവാസ്, അഡ്വ.അനില്‍ ഐക്കര, ജലജ നാരായണന്‍, എസ്.ശങ്കര്‍ സ്വാമി, രാജേഷ് നട്ടാശ്ശേരി, ഹരീഷ് ചിത്തിര, ആര്‍. വരദരാജന്‍, അഭിലാഷ് ബേബി, കെ. ഭാഗ്യശ്രീ, അശ്വിനി കൃഷ്ണ, കെ. ജയശ്രീ, മോനിഷ് മോഹനന്‍, രാജി ഉണ്ണിക്കൃഷ്ണന്‍, സീമ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.