കരസേനയ്ക്ക് പുതിയ മേധാവികള്‍

Tuesday 2 October 2018 2:38 am IST

ന്യൂദല്‍ഹി: കരസേനയുടെ വിവിധ മേഖലകളിലെ മേധാവികളായി ലഫ്. ജനറല്‍ ഓഫീസര്‍മാര്‍ ചുമതലയേറ്റു. ലഫ്. ജനറല്‍ എസ്.കെ. സൈനി പൂനെ ആസ്ഥാനമായുള്ള ദക്ഷിണ കമാന്‍ഡിന്റെ മേധാവിയായി ചുമതലയേറ്റു. വിരമിക്കുന്ന ലഫ്. ജനറല്‍ ഡി.ആര്‍. സോണിക്കു പകരമാണിത്.

ഷിംലയിലെ ആര്‍മി ട്രെയിനിംഗ് കമാന്‍ഡിന്റെ (എആര്‍ടിആര്‍എസി) അമരക്കാരനായി ലഫ്. ജനറല്‍ തിമ്മയ്യയും കൊല്‍ക്കത്തയിലെ കിഴക്കന്‍ സൈനിക കമാന്‍ഡിന്റെ മേധാവിയായി എം.എം. നരവനെയും ചുമതലയേറ്റു. മുന്‍ മേധാവി ലഫ്. ജനറല്‍ അഭയ് കൃഷ്ണ ലഖ്‌നൗ കേന്ദ്രമായുള്ള സെന്‍ട്രല്‍ ആര്‍മി കമാന്‍ഡറായി പോകുന്ന ഒഴിവിലാണ് എം.എം. നരവനെയുടെ നിയമനം.  ലഫ്. ജനറല്‍ പി.എസ്. രാജേശ്വര്‍ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫിന്റെ മേധാവിയായി ചുമതലയേറ്റു. സെന്‍ട്രല്‍ കമാന്‍ഡ് മേധാവിയായി ലഫ്. ജനറല്‍ ബി.എസ്. നേഗിയെ നിയമിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.