ന്യൂദല്‍ഹി: സപ്തംബറിലെ മൊത്തം ചരക്കുസേവന നികുതി വരുമാനം 94,442 കോടിരൂപയായി ഉയര്‍ന്നു. ഇതില്‍ 15,318 കോടിരൂപ കേന്ദ്ര ജി.എസ്.റ്റിയും 21,061 കോടിരൂപ സംസ്ഥാന ജി.എസ്.റ്റിയും 50,070 കോടിരൂപ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ള ചരക്ക്സേവന നികുതി വരുമാനവുമാണ്.
ഇറക്കുമതി വഴി നേടിയ 25,308 കോടി രൂപയും 7,993 കോടി രൂപയുടെ സെസ്സും ഇതിലുള്‍പ്പെടും. സപ്തംബര്‍ 30 വരെ മൊത്തം 67 ലക്ഷം റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. ആഗസ്തിലെ ജിഎസ്ടി വരുമാനം 93,690 കോടിരൂപയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: