നമ്പി നാരായണന് പത്മ പുരസ്‌കാരം നല്‍കണം; പ്രധാനമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Tuesday 2 October 2018 2:41 am IST

ന്യൂദല്‍ഹി: നമ്പി നാരായണന് പത്മ പുരസ്‌കാരം നല്‍കണം എന്നഭ്യര്‍ത്ഥിച്ച് രാജീവ് ചന്ദ്രശേഖര്‍ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ചാരക്കേസില്‍ തെറ്റായി ഉള്‍പ്പെടുത്തുകയും അപമാനിക്കപ്പെടുകയും ചെയ്ത മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മ പുരസ്‌കാരം നല്‍കി ആദരിക്കേണ്ടതുണ്ട്.

സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചെങ്കിലും അദ്ദേഹം അനുഭവിച്ച അപമാനവും കുറ്റപ്പെടുത്തലുകളും 50 ലക്ഷം രൂപ നഷ്ട പരിഹാരം കൊണ്ട് മാത്രം തീര്‍ക്കാവുന്നതല്ല.

ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ശുപാര്‍ശ ചെയ്യുന്ന ജസ്റ്റിസ് ജെയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി, നമ്പി നാരായണനെ കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തിന് പത്മ പുരസ്‌കാരമോ തത്തുല്യമായ പുരസ്‌കാരങ്ങളോ നല്‍കി രാജ്യം ആദരിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ എംപി ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.