തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് പറഞ്ഞിരുന്ന മദ്യവര്‍ജ്ജനമാണോ ഇപ്പോള്‍ നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ ആവശ്യപ്പെട്ടു. യുഡിഎഫിന് ഭരണം നഷ്ടപ്പെടാനുള്ള പ്രധാന കാരണം ബാര്കോഴയായിരുന്നു.
ഇതിനെതിരെ സമരം ചെയ്ത എല്‍ഡിഎഫ് ഭരണത്തില്‍ വന്നപ്പോള്‍ ബാറുകളുടെ ദൂരപരിധി കുറച്ചു. ത്രീസ്റ്റാര്‍ പദവി നല്കി കൂടുതല്‍ ബാറുകള്‍ തുറന്നു. ഇപ്പോള്‍ ബ്രൂവറികള്‍ക്ക് അനുമതിയും. മദ്യനിരോധനമല്ല മദ്യവര്ജ്ജനമെന്ന് പറഞ്ഞ് വോട്ട് നടിയവരാണ് ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്നത്. എംഎസ്.കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: