കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ബ്രൂവറികൾക്കും സിസ്റ്റലറിക്കും ഇടതുപക്ഷ സർക്കാർ അനുമതി നൽകിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. എൽഡിഎഫ് പ്രകടനപത്രികയുടെ ലംഘനമാണിതെന്നും ശ്രീധരൻ പിള്ള കണ്ണൂരിൽ പറഞ്ഞു.
അന്തിമ വിധിവരും മുൻപ് ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നുവെന്ന് ശ്രീധരൻ പിള്ള വ്യക്തമാക്കി. വനിതാ പോലീസുമായി ശബരിമലയിലേക്ക് പിണറായി സർക്കാർ വന്നാൽ ഗാന്ധിയൻ മാർഗത്തിൽ പ്രതിരോധിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: