ശബരിമല: ഹൈന്ദവ പ്രതിഷേധത്തോടെ സര്‍ക്കാരിന് മനം മാറ്റമോ?

Wednesday 3 October 2018 2:29 am IST

 

കൊച്ചി: ശബരിമലയിലെ യുവതീപ്രവേശന വിധിക്കനുകൂലമായി കള്ളക്കളി നടത്തിയ സംസ്ഥാന സര്‍ക്കാരിന് മനം മാറ്റം. കോടതിവിധിക്ക് കരാണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് വിശ്വാസികള്‍ തിരിച്ചറിഞ്ഞതോടെ ഇനി കള്ളക്കളി നടക്കില്ലെന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍. സാഹചര്യം ഹൈന്ദവ സംഘടനകള്‍ക്കനുകൂലമാകാതിരിക്കാന്‍ കോടതിവഴി പരിഹരം  കാണാനാണ് ശ്രമം. 

വിശ്വാസികള്‍ പലതും തിരിച്ചറിഞ്ഞു: 

- സുപ്രീം കോടതിയിലെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടവിധം കേസ് നടത്തിയില്ല. ദേവസ്വം ബോര്‍ഡ് ശബരിമലയിലെ വിശ്വാസ-ആചാര-അനുഷ്ഠാന പദ്ധതികള്‍ വിശദീകരിച്ചില്ല. ഇതെല്ലാം ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ നടപ്പാക്കാനുള്ള ഗൂഢാലോചനയായിരുന്നു. 

- സുപ്രീം കോടതിവിധികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാസങ്ങള്‍ വൈകാറുള്ളതാണ്. കോടതി ഒരു നിശ്ചിത തീയതിയോ സമയമോ വിധി നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. പക്ഷേ, സ്ത്രീകളെ പ്രായഭേദമില്ലാതെ മല ചവിട്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഉത്സാഹവും മുന്നൊരുക്കങ്ങളും ദുരൂഹത ഉണ്ടാക്കുന്നതാണ്.

- കേസില്‍ പുനര്‍വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടാനോ, വിധിക്കെതിരേ നിയമനിര്‍മാണത്തിനോ പോലും സാധ്യത ഉണ്ട്. അങ്ങനെ ചെയ്ത ചരിത്രവുമുണ്ട്. എന്നാല്‍ ശബരിമലവിധിയില്‍ മാത്രം സര്‍ക്കാര്‍ അതിനൊന്നും തയാറല്ലെന്നു മാത്രമില്ല, ആ സാധ്യത ചൂണ്ടിക്കാണിച്ച ദേവസ്വം ബോര്‍ഡിനെ ശാസിക്കുകയും വിലക്കുകയും ചെയ്തു. 

ഈ കാപട്യങ്ങള്‍ തുറന്നുകാട്ടാന്‍ വിവിധ ഹൈന്ദവ ക്ഷേമ സംഘടനകള്‍ക്കു കഴിഞ്ഞു. ഇതിനെ തുടര്‍ന്ന് വിശ്വാസികള്‍ വിപുലമായി സംഘടിക്കുകയാണ്. 

- ഇന്ന് വിവിധ ജില്ലകളില്‍ അയ്യപ്പ ധര്‍മ സംരക്ഷണ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭ പരിപാടികള്‍ നടക്കും. 

- ഒക്‌ടോബര്‍ നാലിന് കാലത്ത് തിരുവനന്തപുരത്ത് നന്തന്‍കോട്ടെ തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്ത് സ്ത്രീകള്‍ പ്രതിഷേധ പ്രകടനം നടത്തും. 

- ഒക്‌ടോബര്‍ എട്ടിന് സംസ്ഥാനതലത്തില്‍ ചേരുന്ന ഹൈന്ദവ സംഘടനകളുടെ യോഗം, ശബരിമല വിഷയത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം പ്രഖ്യാപിക്കും. ഈ പ്രക്ഷോഭം സര്‍ക്കാരിനെതിരേയുള്ള വന്‍ നീക്കമായി മാറുമെന്നാണ് ഇപ്പോള്‍ അവര്‍ കണക്കുകൂട്ടുന്നത്. ഇതെങ്ങനെ ഒഴിവാക്കാമെന്നാണ് ഇപ്പോള്‍ ആലോചന.

- ഹൈന്ദവ വിശ്വാസി സമൂഹത്തിന്റെ വന്‍ പ്രതിഷേധം, പ്രളയം ബാധിച്ച ജില്ലയായ പത്തനംതിട്ടയില്‍ മാത്രം ഇത്ര ശക്തമായത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നു. 

- ദേശീയ തലത്തില്‍ത്തന്നെ പ്രക്ഷോഭകര്‍ക്ക് അനുകൂലമായി ഒട്ടേറെ സംഘടനകളും പ്രസ്ഥാനങ്ങളും ഇറങ്ങിക്കഴിഞ്ഞു.

- പ്രമുഖ വ്യക്തികള്‍ സര്‍ക്കാരിന്റെ പിടിപ്പുകേടെന്നും വിശ്വാസികള്‍ക്കെതിരേയുള്ള നീക്കമെന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു.

- എന്‍എസ്എസ് പോലുള്ള സംഘടനകളും ഈ വിഷയത്തില്‍ സര്‍ക്കാരിന് എതിരായി. വൈക്കത്ത് എന്‍എസ്എസ് ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ പ്രകടനം നടത്തി.

- അയ്യപ്പ സേവാ സമാജം പ്രക്ഷോഭ രംഗത്തിറങ്ങിയതോടെ കാര്യങ്ങള്‍ പ്രതീക്ഷിച്ചത്ര എളുപ്പമല്ലെന്ന് സര്‍ക്കാരിന് ബോധമായി.

വിധിക്കെതിരേയും അനുകൂലിച്ചും ഇരട്ടത്താപ്പുകാട്ടി വിശ്വാസികളെ കബളിപ്പിക്കാനായിരുന്നു പിണറായിസര്‍ക്കാരിന്റെ ശ്രമം. 

ഹിന്ദുക്ഷേമ സംഘടനകളില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നും ശബരിമലയിലും അതിലൂടെ രാഷ്ട്രീയത്തിലും ഗൂഢലക്ഷ്യം കാണാമെന്നായിരുന്നു സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും വിശ്വാസം. എന്നാല്‍, ശബരിമല വിശ്വാസികള്‍ രാഷ്ട്രീയത്തിനുപരി ഉണര്‍ന്നതും കേസിലെ പരാജയം സര്‍ക്കാരിന്റെ കള്ളക്കൡയാണെന്ന് തിരിച്ചറിഞ്ഞതും പദ്ധതിയെല്ലം തകര്‍ത്തു. സ്വന്തം അണികളിലെ വിശ്വാസികളും ഇതര മത വിശ്വാസികളും സര്‍കാര്‍ നിലപാടിന് എതിരായി. 

- ഇപ്പോള്‍ തിരവിതാംകൂര്‍ ദേവസ്വം ബേര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പ്രഖ്യാപിച്ച വഴികള്‍ക്ക് നിയമസാധുത തേടാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. 

- ഇന്ന് ബോര്‍ഡിന്റെ യോഗമുണ്ട്. 

- എന്നാല്‍, ക്ഷേത്രത്തിലെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസങ്ങള്‍ക്ക് അനുകൂലമായി നിലപാടെടുക്കുന്നത് രാഷ്ട്രീയ ആദര്‍ശ നിലപാടിന് വിരുദ്ധമാകുമെന്നാണ് ഒരു തടസം. 

- പകരം, ഹിന്ദു സംഘടനകള്‍ കലപാമുണ്ടാക്കും, ശബരിമല തീര്‍ഥാടനം സംഘര്‍ഷ ഭരിതമാക്കാന്‍ ശ്രമം.

 അതിനാല്‍ കോടതിയില്‍നിന്ന് അതിനെതിരേ ഏതെങ്കിലും തരത്തില്‍ മാര്‍ഗ നിര്‍ദേശം നേടാനുള്ള സാധ്യത ആരായുകയാണ് മുഖ്യമന്ത്രിയുടെ ഉപദേശകര്‍. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.