കൈലാഷ് സത്യാര്‍ഥി ആര്‍എസ്എസ് ജന്മദിനാഘോഷത്തില്‍ മുഖ്യാതിഥി

Wednesday 3 October 2018 6:15 am IST

നാഗപ്പൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഈ വര്‍ഷത്തെ വിജയദശമി ജന്മദിനാഘോഷത്തില്‍ മുഖ്യാതിഥി നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി. ആര്‍എസ്എസ് 93 -ാം പിറന്നാള്‍ വിജയദശമി ദിനമായ ഒക്‌ടോബര്‍ 18 നാണ് നാഗപ്പൂരില്‍ ആഘോഷിക്കുന്നത്. സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വിജയദശമി വാര്‍ഷിക സന്ദേശം നല്‍കും. 

കുട്ടികളുടെ അവകാശങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്ന സത്യാര്‍ഥി മധ്യപ്രദേശിലെ വിദിശ സ്വദേശിയാണ്. 2014-ല്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന് നൊബേല്‍ സമ്മാനം ലഭിച്ചു. ലോക നേതാക്കളുടെ പട്ടികയില്‍ പെടുത്തി, വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന യുനസ്‌കോയുടെ സമിതി അന്താരാഷ്ട്ര പ്രസിദ്ധീകരണത്തില്‍ സത്യാര്‍ഥിയെ പ്രശംസിച്ചിരുന്നു. പാക്കിസ്ഥാനിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രവര്‍ത്തിക്കുന്ന മലായ്ക്കും സത്യാര്‍ഥിക്കുമായിരുന്നു 2014 ലെ നെബേല്‍ സമ്മാനം.

ബച്പര്‍ ബചാവോ ആന്ദോളന്‍ എന്ന കുട്ടികളുടെ ക്ഷേമത്തിനുള്ള പ്രസ്ഥാനമാണ് സത്യാര്‍ഥിയെ നൊബേലിന് അര്‍ഹനാക്കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.