കൊല്‍ക്കത്ത മെഡിക്കല്‍ കോളജില്‍ തീപിടിത്തം

Wednesday 3 October 2018 10:37 am IST
ആശുപത്രിയില്‍നിന്ന് 250 ഓളം രോഗികളെ പുറത്തെത്തിച്ചു. ബുധനാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാന്‍ ശ്രമം തുടങ്ങി.

കൊല്‍ക്കത്ത: സെന്‍ട്രല്‍ കോല്‍ക്കത്തയിലെ മെഡിക്കല്‍ കോളജില്‍ തീപിടിത്തം. ആശുപത്രിയില്‍നിന്ന് 250 ഓളം രോഗികളെ പുറത്തെത്തിച്ചു. ബുധനാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാന്‍ ശ്രമം തുടങ്ങി. 

ആശുപത്രിയിലെ ഫാര്‍മസിയില്‍നിന്ന് തീപടര്‍ന്നത്. താഴത്തെ നിലയില്‍ രാവിലെ 7.58 ഓടെ തീയും പുകയും ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീപിടത്തത്തിന്റെ കാരണം അറിയാന്‍ കഴിഞ്ഞിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.