ന്യൂദല്‍ഹി: ഇന്ത്യയുടെ 46-ാം മത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
2019 നവംബര്‍ 17 വരെയാണ് രഞ്ജന്‍ ഗോഗോയിയുടെ കാലാവധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവിലാണ് ഗൊഗോയിയുടെ നിയമനം. 2001 ഫെബ്രുവരി 28നാണ് അദ്ദേഹം ജഡ്ജിയാകുന്നത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 2012 ഏപ്രില്‍ 23ന് സുപ്രീംകോടതിയില്‍ ജഡ്ജിയായി നിയമിതനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: