മാഹി: പള്ളൂര്‍ പ്രദേശത്ത് വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം ശ്രമം. പള്ളൂര്‍ പോലീസിലെ ചില സിപിഎം പ്രവര്‍ത്തകരുടെ ഒത്താശയോടെയാണ് പള്ളൂര്‍ പ്രദേശത്ത് വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമം നടക്കുന്നത്. പള്ളൂര്‍ പ്രദേശത്തെ ഒരു സംഘ പ്രവര്‍ത്തകനെ തലശ്ശേരിയിലേക്കുള്ള യാത്രാ മദ്ധ്യേ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തില്‍ പിന്തുടര്ന്നാണ് സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ അക്രമിക്കാനെത്തിയത്. പള്ളൂരില്‍ നിന്ന് ഈ പ്രവര്ത്തകന് യാത്ര തുടങ്ങിയ ഉടനെ പള്ളൂര്‍ പോലീസിലെ ചില സിപിഎം പ്രവര്‍ത്തകര്‍ വണ്ടിയുടെ നമ്പര്‍ സഹിതം വിവരങ്ങള്‍ ചില ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് കൈമാറിയതിന് ശേഷമാണ് ഒരു വണ്ടിയില്‍ പിന്തുടര്ന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പ്രദേശത്ത് സമാധാനം കാത്തു സൂക്ഷിക്കാന്‍ വേണ്ട നിയമനടപടികള്‍ മാഹി പോലീസ് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: