കണ്ണൂര്‍: നവ കേരളം സൃഷ്ടിക്കുന്നതിനും പ്രളയത്തിലകപ്പെട്ട കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതിലും വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്ക് വലുതാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്. കൂടാളി ഹയര്‍ സെക്കന്ററി സ്കൂളിന് നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ ചെയ്ത സഹായം അഭിനന്ദനാര്ഹമാമെന്നും അദ്ദേഹം പറഞ്ഞു.
കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഫല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രഭാവതി, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി.വിനീത, ഹെഡ്മാസ്റ്റര് വി.രാജേന്ദ്രന്, സ്കൂള്‍ മാനേജര്‍ കെ.ടി.രാമകൃഷ്ണന് നമ്പ്യാര്‍, പിടിഎ പ്രസിഡന്റ് ഇ.സജീവന്, സ്റ്റാഫ് സെക്രട്ടറി എ.ശ്രീകുമാര്‍, കൂടാളി എച്ച്എസ്എസ് റിട്ടയറീസ് ഫോറം കണ്‍വീനര്‍ ഒ.എം.ദിവാകരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: