അഗര്‍ത്തല: സിപിഎമ്മിന്റെ മുഖപത്രമായ ഡെയ്ലി ദേശാര്‍ കഥയുടെ രജിസ്ട്രേഷന് റദ്ദാക്കി. രജിസ്റ്റര്‍ ഓഫ് ന്യൂസ് പേപ്പേഴ്സ് ഫോര്‍ ഇന്ത്യയാണ് പത്രത്തിന്റെ രജിസ്ട്രേന്‍ റദ്ദാക്കിയത്.
മാനേജ്മെന്റില്‍ അടുത്തിടെയുണ്ടായ മാറ്റം നിയമപ്രകാരമല്ലാത്ത സാഹചര്യത്തിലാണ് നടപടി. നിയമവിരുദ്ധമായി നടന്ന കൈ മാറ്റത്തെ കുറിച്ച് വെസ്റ്റ് ത്രിപുര കളക്ടര്‍ ന്യൂസ് പേപ്പേഴ്സ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
1978 ല്‍ ആരംഭിച്ച പത്രത്തിന്റെ ഉടമസ്ഥാവകാശം ആദ്യം സിപിഎമ്മിനായിരുന്നു.2012 ല്‍ ഒരു രജിസ്ട്രേഡ് സൊസൈറ്റിക്കും,കഴിഞ്ഞമാസം ഒരു ട്രസ്റ്റിനും ഉടമസ്ഥാവകാശം കൈമാറി.ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: