കണ്ണൂര്‍: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ അന്താരാഷ്ട്ര ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പട്ടുവം മുതലപ്പാറ സെന്റ് ജോസഫ്സ്് സെന്റര്‍ ഫോര്‍ ദി ഡിസേബിള്‍ഡില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.ലത നിര്‍വ്വഹിച്ചു. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനക്കീല്‍ ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എം.കെ.ഷാജ് മുഖ്യപ്രഭാഷണം നടത്തി.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം അന്‍സാരി തില്ലങ്കേരി, പട്ടുവം ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ വി.ഷീമ, വാര്‍ഡ് മെമ്പര്‍ എസ്.പി.സൈനബ, സെന്റ് ജോസഫ്സ് സെന്റര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഗില്‍ബര്‍ട്ട്, പട്ടുവം പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ധന്യ ഉണ്ണിക്കൃഷ്ണന്, ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്രവിഭാഗത്തിലെ ഓഫ്താല്‍മിക് സര്ജന് ഡോ. ഒ.ടി.രാജേഷ്, ഡെന്റല്‍ സര്ജന് ഡോ.സി.പി.ഗീത, ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ കെ.എന്‍.അജയ് എന്നിവര്‍ സംസാരിച്ചു.
ദിനാചരണ സന്ദേശമായ ആദരിക്കാം, മനുഷ്യാവകാശങ്ങള്‍ നേടിത്തന്ന മുതിര്‍ന്ന ജേതാക്കളെ എന്ന വിഷയത്തില്‍ ജൂനിയര്‍ അഡ്മിനി സ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബി.സന്തോഷ് ക്ലാസെടുത്തു. ഏഴോം ബ്ലോക്ക് പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ.മിനി ശ്രീധരന് സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു.
ദിനാചരണത്തോടനുബന്ധിച്ച് സെന്റ് ജോസഫ്സ് സെന്ററിലെ അന്തേവാസികള്‍ക്ക് പട്ടുവം പിഎച്ച്സിയുടെ നേതൃത്വത്തില്‍ ജീവിത ശൈലീരോഗ നിര്‍ണ്ണയ ക്യാമ്പ്, ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്രവിഭാഗത്തിന്റെ നേതൃത്വത്തില്‍ നേത്ര പരിശോധനാ ക്യാമ്പ്, ദന്ത രോഗ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദന്ത പരിശോധനാ ക്യാമ്പ് എന്നിവ നടത്തി. ജീവിതശൈലീരോഗ നിര്‍ണ്ണയ ക്യാമ്പില്‍ 70 പേരെയും ദന്ത പരി ശോധനാ ക്യാമ്പില്‍ 45 പേരെയും നേത്ര പരിശോധനാ ക്യാമ്പില്‍ 79 പേരെയും പരിശോധിച്ചു. ഇതില്‍ 22 പേര്‍ക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്യും.
തളിപ്പറമ്പ് മലര്‍വാടിയുടെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ സിനി ട്രാക്ക് ഗാനമേളയില്‍ അന്തേവാസികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: