പഴയങ്ങാടി: ചിറക്കല്‍ കോവിലകത്തിന്റെ അധീനതയിലുള്ള മാടായിക്കാവ് ദേവസ്വം ഭൂമി കൈയേറി സ്വകാര്യവ്യക്തി കുഴല്‍കിണര്‍ കുഴിക്കുന്നത് മാടായി പഞ്ചായത്ത് സെക്രട്ടറി എം.വി.ചന്ദ്രനും സംഘവും തടഞ്ഞു. വെങ്ങര ശാസ്താംനഗറിന് സമീപത്തെ കേരള വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് സംവിധാനത്തിന് സമീപത്തായാണ് ദേവസ്വം ഭൂമി കൈയേറി സ്വകാര്യ വ്യക്തി കുഴല്‍ക്കിണര്‍ നിര്‍മ്മാണം നടത്തിയത്. ഒരേ സമയം രണ്ട് കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് പഞ്ചായത്ത് അധികൃതരെത്തി തടഞ്ഞത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ദേവസ്വം അധികൃതര്‍ രംഗതെത്തുകയും പഴയങ്ങാടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: