ഇരിട്ടി: ഇരിട്ടി താലൂക്കിനായി അനുവദിച്ച ആര്‍ടിഒ ഓഫീസിന്റെ ഉദ്ഘടനം 8 ന് നടക്കും. നേരംപോക്ക് ഫാല്‍ക്കണ്‍ പ്ലാസ മിനി ഹോളില്‍ സജ്ജീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം 11 മണിക്ക് മന്ത്രി എ.കെ.ശശീന്ദ്രന് നിര്‍വഹിക്കും.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഫാല്‍ക്കണ്‍ പ്ലാസയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്മാന് പി.പി.അശോകന് അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എ സണ്ണിജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ആര്‍ടിഒ എം.മനോഹരന് , ജോയിന്റ് ആര്‍ടിഒ സി.രാധാകൃഷ്ണന്, നഗരസഭാ ഉപാദ്ധ്യക്ഷ കെ.സരസ്വതി, നഗരസഭാ കൗണ്‍സിലര്‍മാരായ റുബീന റഫീഖ്, പി.എം.രവീന്ദ്രന്, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, മറ്റു നേതാക്കളായ എന്‍.കുഞ്ഞിമൂസ ഹാജി, പി.അയൂബ്, കെ.ശ്രീധരന്, ഇബ്റാഹീം മുണ്ടേരി, ബിനോയ് കുര്യന്, പായം ബാബുരാജ്, എന്നിവര്‍ സംസാരിച്ചു. പി.പി.അശോകന് ചെയര്‍മാനായും ആര്‍ടിഒ എം.മനോഹരന് കണ്‍വീനറായും 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: