കണ്ണൂര്‍: കേരള വനം വന്യജീവി വകുപ്പ് ഈ വര്‍ഷത്തെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് 5 ന് രാവിലെ 10.30 ന് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫോര്‍ ഗേള്‍സില്‍ കേരളത്തിന്റെ പുനര്‍ നിര്‍മിതി; വനവും വന്യജീവിയും എന്ന വിഷയത്തെ ആധാരമാക്കി ശില്‍പ്പശാല സംഘടിപ്പിക്കുന്നു. വെള്ളായണി ഫോറസ്ട്രി കോളേജിലെ പ്രൊഫ എ വി സന്തോഷാണ് ശില്പശാല നയിക്കുന്നത്. രാവിലെ 9.30 മുതല്‍ ദുരന്ത നിവാരണ വിദഗ്ധനായ മുരളിതുമ്മാരക്കുടിയുടെ പ്രസംഗത്തിന്റെ തല്‍സമയ പ്രക്ഷേപണവും ഉണ്ടായിരിക്കും. ജില്ലയിലെ ഫോറസ്ട്രി ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളിലെ അംഗങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടത്. സ്കൂള്‍/കോളേജ് തലത്തില്‍ ഫോറസ്ട്രി ക്ലബ്ബ് അംഗങ്ങള്‍ക്ക് പ്രകൃതി ദുരന്ത അതിജീവനത്തിന് വനം-വന്യജീവികളുടെ പ്രാധാന്യം എന്ന വിഷയത്തെ ആധാരമാക്കി പോസ്റ്റര്‍ മത്സരവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പോസ്റ്റര്‍ രചനയില്‍ പങ്കെടുക്കുന്നവര്‍ സ്കൂള്‍/കോളേജ് മുഖാന്തിരം എ 2 സൈസ് പേപ്പറില്‍ പോസ്റ്റര്‍ വരച്ച് ഒക്ടോബര്‍ അഞ്ചിന് രാവിലെ പയ്യാമ്പലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫോര്‍ ഗേള്‍സ് സ്കൂളില്‍ എത്തിക്കണം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: