തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന് വിനയന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് ഓഫീസിലെത്തിയാണ് അദ്ദേഹം മൊഴി നല്‍കിയത്.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിനയന് സംവിധാനം നിര്‍വഹിച്ച ചാലക്കുടികാരന്‍ ചങ്ങാതി എന്ന സിനിമയില്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ചില രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് വിനയന്റെ മൊഴി രേഖപ്പെടുത്താന്‍ സിബിഐ തീരുമാനിച്ചത്.
മൊഴി നല്കാന് തിരുവനന്തപുരം ഓഫീസിലെത്തണമെന്ന് സിബിഐ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: