തിരുവനന്തപുരം: ആചാരം ലംഘിച്ച് ഹിന്ദു സ്ത്രീകള്‍ ശബരിമല കയറില്ലെന്ന് അഖില കേരള വിശ്വകര്‍മ മഹാസഭാ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്. ദേവദാസ് പറഞ്ഞു. വിവിധ ഹിന്ദു സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ശബരിമല സംരക്ഷണ സമിതി യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് ഹൈന്ദവര്‍ക്ക് സ്വീകാര്യമല്ല. മതത്തേയും സംസ്കാരത്തേയും ആചാരങ്ങളേയും സംരക്ഷിക്കുവാനുള്ള ചുമതല കോടതികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇല്ല. മതേതര ഭരണഘടന വെച്ച് മതത്തെ വ്യാഖ്യാനിക്കുന്നത് അംഗീകരിക്കാനാവില്ല. വിശ്വാസത്തെ യുക്തികൊണ്ട് അളക്കുവാന്‍ ശ്രമിക്കുന്നത് വിവരക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ഡോ. ഹരിനാരായണ സ്വാമി അദ്ധ്യക്ഷഷനായി. സി.പി. സുഗതന്, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, രാഹുല്‍ ഈശ്വര്‍, തന്ത്രി സമാജം പ്രസിഡന്റ് രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: