കോട്ടയം: ഒരു മതത്തിന്റെയും ആചാര, അനുഷ്ഠാനങ്ങളില്‍ കോടതി ഇടപെടാതെയിരിക്കുന്നതാണ് ഉചിതമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജി നല്‍കണം. ആചാര അനുഷ്ഠാനങ്ങളെ വിശാല മനസ്കതയോടെ കാണണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് 9ന് രാവിലെ 10.30ന് കോട്ടയം കെപിഎഎസ് മേനോന് ഹാളില്‍ പ്രളയത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, സിപിഎം നേതാവ് കെ.ജെ. തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. സ്റ്റീഫന്‍ ചാഴിക്കാടന്, പ്രൊഫ. ഗ്രേസമ്മ മാത്യു, ബാലു ജെ വെള്ളിക്കര, ജോമിച്ചന്‍ പീലിയാനിക്കല്‍, ജേക്കബ് കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: