ഹരിദ്വാര്‍: ഭൂരിപക്ഷം ജനങ്ങളും ആരാധിക്കുന്ന ശ്രീരാമനുവേണ്ടി അയോധ്യയില്‍ ക്ഷേത്രം പണിയുന്നതിനെ എതിര്‍ക്കാന്‍ പ്രതിപക്ഷത്തിനു പോലും കഴിയില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പതഞ്ജലി യോഗപീഠത്തിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ആര്‍എസ്എസും ബിജെപിയും പ്രതിജ്ഞാബദ്ധമാണ്. പക്ഷെ ചില കാര്യങ്ങള്‍ക്ക് സമയമെടുക്കും, അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അധികാരം ആരു കൈയാളുന്നുവെന്നത് പ്രധാനകാര്യമാണ്. നല്ല കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാര്‍ അധികാരത്തില്‍ തുടരുക തന്നെ ചെയ്യണം. ഓരോ സര്‍ക്കാരിനും പരിമിതികളുണ്ട്. ആ പരിധിക്കുള്ളില്‍ നിന്നു വേണം അവര്‍ക്ക് പലകാര്യങ്ങളും ചെയ്യാന്‍. എന്നാല്‍ സന്ന്യാസിമാര്‍ക്കും ആചാര്യന്മാര്ക്കും ആ പരിമിതികളില്ല. മതം, രാജ്യം, സമൂഹം എന്നിവയുടെ ഉയര്‍ച്ചക്കുവേണ്ടി അവര്‍ പരിശ്രമിക്കണം, ഭാഗവത് പറഞ്ഞു.
മന്ത്രിമാരും സമ്പന്നരും പരാജയമടയുന്നിടത്ത് സന്ന്യാസിമാര്‍ വിജയിക്കുമെന്ന് യോഗ ഗുരുവും പതജ്ഞലി സ്ഥാപകനുമായ ബാബാ രാംദേവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: