ന്യൂദല്‍ഹി: വ്യോമസേനയുടെ 86-ാമത് വാര്‍ഷികം ഈ മാസം 8ന് ആഘോഷിക്കും. ഇതോടനുബന്ധിച്ച് സേനാവിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ ഉണ്ടാകും. ഗാസിയാബാദിലെ ഹിന്ദന് സേനാത്താവളത്തില്‍ നടക്കുന്ന പരിപാടിയില്‍ ഡക്കോട്ട അടക്കം പഴയ വിമാനങ്ങളും പറന്നിറങ്ങും.
ആകാശ ഗംഗ സംഘം എഎന്‍ 32 എന്ന പടുകൂറ്റന്‍ വിമാനത്തില്‍ ആകാശത്തു നിന്ന് പാരാഷൂട്ടുകളില്‍ പറന്നിറങ്ങി ദേശീയ പതാക പാറിക്കും. സേനാദിന അഭ്യാസപ്രകടനത്തില്‍ ഡക്കോട്ട വിമാനം പങ്കെടുക്കുന്നത് ആദ്യമായിട്ടാണ്. ടൈഗര്‍ മോത്ത്, സുഖോയി, ജാഗ്വാര്‍, മിഗ്, മിറാഷ് തുടങ്ങിയവയും പങ്കെടുക്കും.28 വിമാനങ്ങളാകും ഇതിലുണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: