മസ്ക്കറ്റ്: ലോക നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിക്കപ്പെടുന്നതായി വി. മുരളീധരന് എംപി. ഭരണാധികാരി എന്ന നിലയില്‍ നരേന്ദ്ര മോദി എടുത്ത തീരുമാനങ്ങളും നടപടികളും മറ്റ് രാഷ്ട്രത്തലവന്മാര്ക്കും മാതൃകയാണ്. അന്താരാഷ്ട്ര ഏജന്‍സികള്‍ പുരസ്കാരം നല്കി മോദിയുടെ ഭരണമികവിനെ അംഗീകരിക്കുന്നു. മോദി സര്‍ക്കാരിന്റെ നാലുവര്‍ഷം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്.
മുന്‍ കേന്ദ്രമന്ത്രി പുരന്ദരേശ്വരി, ഡോ. സുന്ദരരാജന്, അജയ് ഹിംജി, വെങ്കിട് ശര്‍മ, സുരേഷ് നായര്‍ എന്നിവര്‍ സംസാരിച്ചു. ബാലഭാരതിയുടെ വാര്‍ഷിക സമ്മേളനം, നായര്‍ സമൂഹത്തിന്റെ ഓണാഘോഷം, എസ്എന്‍ഡിപി സംഘടനാ പ്രവര്‍ത്തകരുടെ യോഗം, എന്നിവയിലും മുരളീധരന് പങ്കെടുത്തു. ഇന്ത്യന്‍ എംബസിയും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: